2011, ഏപ്രിൽ 23, ശനിയാഴ്‌ച

വീണ്ടെടുപ്പിന് ...........

ചുററും ഇരുട്ട് പടരുകയാണ്. അരുതായ്‌മകള്‍ അരങ്ങുതകര്‍ക്കുകയാണെങ്ങും. ലഹരിയും അശ്ലീലതയും കൊടികുത്തി വാഴുകയാണ്... ഇതിനെതിരെ പ്രതികരിക്കെണ്ടവര്‍ സുഖലോലുപതയില്‍ ഉറങ്ങുകയാണ്‌.. ഉറങ്ങാന്‍ നിങ്ങള്‍ക്കാകില്ല. എന്നിട്ടും ഉറക്കം നടിക്കയാണോ? അധര്‍മ്മത്തിന്റെ ഇരുണ്ട കോട്ടകളില്‍ നന്മയുടെ വെട്ടം കൊണ്ട് ചെറിയൊരു വിള്ളല്‍ വീഴ് താനെങ്കിലും ആയാല്‍ വരും തലമുറ നമ്മെ കുറിച്ചോര്‍ത്ത് അഭിമാനിക്കും. അല്ലെങ്കില്‍ ശാപം ഉറപ്പാണ്‌.. ആധുനികതയെ കെട്ടി പുണരാനല്ല, നെഞ്ചുറപ്പോടെ നിവര്‍ന്നു നിന്ന് പൊരുതാന്‍ ചുമതലപ്പെട്ടവരാണ് നാം .. പഠിക്കുക നിവര്‍ന്നു നിന്ന് പൊരുതാന്‍....
REGAIN THE MORALITY........

2011, ജനുവരി 4, ചൊവ്വാഴ്ച

ദേശാടന പക്ഷി..

നരച്ച ഓര്‍മ്മകള്‍
നശിച്ചു തീരട്ടെ,
അനന്തരം ഞാന്‍
ഭ്രാന്തനായി അലയും.

നിനക്ക് പറക്കാം
അനന്ത വിഹായസ്സില്‍
വേടന്റെ അസ്ത്രങ്ങള്‍
നിന്നില്‍ തറക്കില്ല..

ആകാശ പറവകള്‍
കൂട് കൂട്ടാറില്ല..
ദേശാന്തരങ്ങള്‍ തേടി
പറന്നു കൊണ്ടിരിക്കും..

ഇടനെഞ്ചിലെ തീക്കനല്‍
കാലം കെടുത്തും
കാലം ചെയ്‌താല്‍
അതേറ്റം പ്രിയം...

2010, ഡിസംബർ 7, ചൊവ്വാഴ്ച

                             
ഡിസംബര്‍: ഓര്‍മ്മപെടുതുന്നത്...
പുലരികള്‍ പ്രതീക്ഷകള്‍ നിറഞ്ഞതാണെന്നും... ഓരോ പ്രഭാതത്തിലും ഒരുക്കിയെടുക്കുന്ന സ്വപ്‌നങ്ങള്‍ അനവധി.. സായാഹ്നത്തില്‍ കണക്കെടുക്കുമ്പോള്‍ നിരാശ ബാക്കി. ഏകാകിയായി ഞാന്‍ സ്വത്വം തിരഞ്ഞു. സാന്ത്വനത്തിന്റെ കുളിര്‍ തെന്നല്‍ താഴുകിയെതിയില്ല. കാലം വേഗത്തില്‍ കറങ്ങുകയാണ്. നല്ല ഓര്‍മ്മകള്‍ ചിതലരിച്ചു തുടങ്ങുന്നു. ഡിസംബറിലെ ഈ തണുത്ത രാത്രികളില്‍ വല്ലാത്ത മരവിപ്പാണ്. അത് ശരീരത്തിനോ, അതോ മനസ്സിനോ? വെറുപ്പിന്റെ കൂര്‍ത്ത ദ്രംഷ്ടകള്‍ എന്നും പിന്തുടര്‍ന്നിരുന്നു. അന്നൊന്നും ഞാന്‍ തളര്‍ന്നില്ല. ചിലരെങ്കിലും പ്രിയപ്പെട്ടവരായി ഉണ്ടായിരുന്നു... സ്നേഹിക്കുന്നവര്‍ക്ക് കരളു പറിച്ചു പകുത്തു കൊടുത്തു. അവര്‍ പക്ഷെ, ചവച്ചു തുപ്പി.
ഡിസംബര്‍, ഓരോ ഡിസംബറുകളും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇനി പുതിയ കലണ്ടര്‍ , നവ ചിന്ത.. ഒരിക്കലും പൂര്തികരിക്കാനാകാത്ത പ്രതിജ്ഞകള്‍ , ഒരു മാറ്റവുമില്ലാതെ തുടരുന്ന ദിന-രാത്രങ്ങള്‍ , പുതു വര്ഷം വരുന്നതും പോകുന്നതും എന്നെ ബാധിക്കാറില്ല .കുപ്പി പൊട്ടിച്ചു ആഘോഷിക്കുന്നവരോപ്പം കൂടാത്തത് കൊണ്ട് യഥാസ്ഥിതികാനായി.. പുതിയ തീരുമാനങ്ങള്‍ എടുക്കാത്തത് കൊണ്ട് അതും പ്രശ്നമല്ല...
എങ്കിലും പുതുവര്‍ഷത്തെ ഞാനും സ്വാഗതം ചെയ്യുന്നു ... അടിച്ചു പൂസാകാനൊന്നും എന്നെ കിട്ടില്ല ... പുതുവര്‍ഷ ദിനത്തിലും സൂര്യന്‍ കിഴക്ക് തന്നെയല്ലേ ഉദിക്കുന്നത്.. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു..

2010, നവംബർ 6, ശനിയാഴ്‌ച


പുതുകാലം..

സ്നേഹം,
അറിയാതെ, മൊഴിയാതെ
ആരോരും കാണാതെ
ഓടിയൊളിച്ചു.

നീതി,പുലരാന്‍ മടിച്
ഉണരാന്‍ മടിച്
മൂടി പുതച്ചു.

സ്വപ്നം,
പുലര്‍വേളയില്‍ പോലും
നിറം പിടിക്കാതെ
അസ്തമിച്ചു.


ഞാന്‍,
പൂജ്യം കണക്കെ
വളഞ്ഞു തിരിഞ്ഞു
പുതുകാലത്തില്‍
അലിഞ്ഞു ചേര്‍ന്നു...


2010, നവംബർ 4, വ്യാഴാഴ്‌ച

തിരിച്ചു പോക്ക്..

ഇനി നിന്റെ കിളിനാദം

എന്റെ കാതില്‍ മുഴങ്ങില്ല..

ഇനി നിന്റെ അധരങ്ങള്‍

ഞാന്‍ നുണഞ്ഞിരക്കില്ല...

നിന്റെ സ്വപ്നങ്ങളില്‍

ഞാന്‍ അതിഥിയാകില്ല

നിന്റെ നിദ്രകള്‍ക്ക്

ഞാന്‍ കാവലാകില്ല

നിന്നെ പുണര്ന്നിനി

ചുംബിച് ഉറക്കില്ല ..


നിന്റെ മിടിപ്പിന്‍

താളം തിരിച്ചറിയില്ല.

എന്‍ നെഞ്ചിലെ ചൂട്

പകരില്ല ഒരിക്കലും ...


ഇനി നിന്റെ ഓര്‍മ്മകള്‍

ചെപ്പില്‍ ഒതുക്കാം ഞാന്‍

ഇനി നിന്റെ കണ്ണുകള്‍

നിറയില്ലോരിക്കലും ..

നിന്റെ സ്വതന്ത്ര്യം ഞാന്‍

വര്ന്നെടുക്കില്ലിനി
ഇയ്യാം പാറ്റകള്‍ക്ക്

നേരമായ് പോലും

തിരികെ പറക്കാന്‍
പഠിക്കണമെനിക്ക്

മരണത്തിന്റെ മാലാഖ

വാതിലില്‍ മുട്ടുന്നു..

പറന്നു അകലും വരേയ്ക്കും

നിറം പകരണം

സ്വപനങ്ങള്‍ , മോഹങ്ങള്‍ ......

2010, നവംബർ 3, ബുധനാഴ്‌ച


കപടന്‍

ബോധി വൃക്ഷ തണലിലും
ചുട്ടു പൊള്ളവേ,
ഞാന്‍ തനിചിരിക്കെ,
ദാഹിച്ചലഞ്ഞെനിക്ക് നീ
പാനപാത്രംനീട്ടി,
സ്നേഹാമൃതം...

നീ കട്ടെടുത്ത രാവുകള്‍
നീ കോര്തെടുത്ത ഓര്‍മ്മകള്‍
നീ അടുക്കിവെച്ച ചിന്തുകള്‍
നീ തെളിയിച്ച വെട്ടം

ചിതല്‍ പുറ്റുകള്‍ തകര്‍ത്തു
മാറാലകള്‍ വകഞ്ഞു മാറ്റി
ഇന്ന്,
നനുത്ത ഹിമകണം
കുളിര്‍ തെന്നലില്‍ ഇളകിയാടി..

ഇറ്റിറ്റു വീഴുന്ന മഴതുള്ളികള്‍ക്കിടയില്‍
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നിന്നപ്പോള്‍
അസൂയ മൂത്ത തുറിച്ചു നോട്ടം
കേള്‍ക്കാതെ കേട്ട കുത്തുവാക്കുകള്‍ ...

ചരടറ്റു പര്റന്ന പട്ടം
നിലയില്ലാക്കയത്തില്‍ ആറ്റു വഞ്ചി
തമസ്സിനെ പുണരാതെ
നിവ്ര്തിയില്ലാ കാലം..

ഒടുവില്‍,
കാലം സാക്ഷിയായി
ഇരുട്ടിനെ ഓടിച്ചു
കിഴക്ക് വെള്ള കീറി
നിന്നെ ഇനി എന്ത് വിളിക്കും ഞാന്‍?




2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച


തലവര

അന്ന് 'നിന്റെ തല..' എന്നെന്നെ അവര് തെറി വിളിച്ചപ്പോള്‍ അതിന്റെ പൊരുള്‍ എനിക്ക് പിടികിട്ടിയിരുന്നില്ല . പിന്നീട് 'നിന്റെയൊരു തല !!' എന്ന് അവര് അത്ഭുതം പ്രകടിപ്പിച്ചപോളും എനിക്കൊന്നും മനസ്സിലായില്ല. ഇന്നവര്‍ എന്റെ തലയ്ക്ക് വിലയിട്ടപ്പോള്‍ ഞാന്‍ തലയില്‍ കൈ വെച്ചു.
അപ്പോളാണ് തലയില്‍ ഒരു തൊപ്പിയും അതിനു അല്‍പ്പം താഴെ കുറച്ചു താടിരോമങ്ങളും ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.....